"വിളക്കു കൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്,അകത്തു പ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ പീഠത്തിന്മേലാണ് വെയ്ക്കുന്നത്. കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണ് ദുഷിച്ചതെങ്കിലോ, ശരീരം മുഴുവനും ഇരുണ്ടുപോകും. അതുകൊണ്ട് നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾ കൊണ്ട് നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും."
(ലൂക്കാ 11:33-36)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ