പത്തു കുഷ്ഠരോഗികൾ (ലൂക്കാ 17:11-19)
ജെറുസലേമിലേക്കുള്ള യാത്രയിൽ യേശു സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ കടന്നുപോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്ത് കുഷ്ഠരോഗികൾ അവനെക്കണ്ടു. അവർ സ്വരമുയർത്തി "യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ" എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോൾ അവൻ പറഞ്ഞു: "പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുവിൻ." പോകുംവഴി അവർ സുഖം പ്രാപിച്ചു. അവരിൽ ഒരുവൻ, താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു. അവൻ യേശുവിന്റെ കാൽക്കൽ സാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: "പത്തുപേരല്ലേ സുഖപ്പെട്ടത് ? ബാക്കി ഒൻപതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? " അനന്തരം യേശു അവനോടുപറഞ്ഞു: "എഴുന്നേറ്റു പോയ് ക്കൊള്ളൂക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു."
