2014 സെപ്റ്റംബർ 13, ശനിയാഴ്‌ച

മറിയത്തിന്റെ സ്തോത്രഗീതം

മറിയത്തിന്റെ സ്തോത്രഗീതം    (ലൂക്കാ 1:46-56)


 "എന്റെ ആത്മാവ് കര്ത്താവിനെ മഹത്വപ്പെടുത്തുന്നു;
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ 
                         ആനന്ദം കൊള്ളുന്നു;

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു;
ഇതാ, ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ 
                ഭാഗ്യവതി എന്നു പ്രകീർത്തിക്കും.
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ 
                            ചെയ്തിരിക്കുന്നു;
അവിടുത്തെ നാമം  പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും 
              അവിടുന്ന് കരുണ വർഷിക്കും;
അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തിൽനിന്നുമറിച്ചിട്ടു; എളിയവരെ 
                                   ഉയർത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് 
                          സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. 
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രഹാമിനോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ."